Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 396 times.
Nathha nin naamam ethrayo

1 Nathha  nin naamam ethrayo
Shreshtam mahonnatham
Saurabhyam thukum thailam pol
Ramyam manoharam

2 Thaavaka naamam paapikku
Nalkunnu santhvanam
Swairya’nivaasam kandathil
Mevunnu nin janam

3 Ninne’yultthaaril orkkayen
Ullathu kauthukam
Dhanyamen kankal kaanukil
Nin thru-mukhaambujam

4 Nin aathama saannidhyam thulom 
Aashvaasa kethukam
Drishya samsargam vishramam
Maamaka vaanjachitham

5 Dukhitharin prathyaasa nee
Paapikal ‘kkaashrayam
Saadhukkalin santhoshavum
Nee thaan nisamshayam

6 Visamayam nee ie saadhuve
Snehicha thee drisham
Snehikkum aayurantham njaan
Ninne anyaadrisham

7 Sneha payo  nidhe kripaa
Saagarame’sathavam
Yeshuma’hesathe bahu
Maanam samasathavum

നാഥാ നിൻ നാമം എത്രയോ ശ്രേഷ്ഠം

1 നാഥാ നിൻ നാമം എത്രയോ
ശ്രേഷ്ഠം മഹോന്നതം
സൗരഭ്യം തൂകും തൈലം പോൽ
രമ്യം മനോഹരം

2 താവക നാമം പാപിക്കു
നല്കുന്നു സാന്ത്വനം
സ്വൈര്യനിവാസം കണ്ടതിൽ
മേവുന്നു നിൻ ജനം

3 നിന്നെയുൾത്താരിൽ ഓർക്കയെൻ
ഉള്ളതു കൗതുകം
ധന്യമെൻ കൺകൾ കാണുകിൽ
നിൻ തൃ-മുഖാംബുജം

4 നിൻ ആത്മസാന്നിധ്യം തുലോം
ആശ്വാസ കേതുകം
ദൃശ്യ സംസർഗം വിശ്രമം
മാമക വാഞ്ചിതം

5 ദുഃഖിതരിൻ പ്രത്യാശ നീ
പാപികൾക്കാശ്രയം
സാധുക്കളിൻ സന്തോഷവും
നീ താൻ നിസംശയം

6 വിസ്മയം നീ ഈ സാധുവേ
സ്നേഹിച്ചതീ ദൃശ്യം
സ്നേഹിക്കും ആയുരന്തം ഞാൻ
നിന്നെ അന്യാദൃശ്യം

7 സ്നേഹ പയോനിധേ കൃപാ 
സാഗരമേ സ്തവം
യേശുമഹേശ തേ ബഹു
മാനം സമസ്തവും

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Nathha nin naamam ethrayo