സമയമിനി അധികമില്ല കാഹളം വാനിൽ കേട്ടിടാൻ
ഇന്നവൻ വന്നാൽ അവനോടൊപ്പം പോകുവാൻ ഒരുങ്ങീട്ടുണ്ടോ
1 നിനക്കാത്ത നാഴിക തന്നിൽ വന്നിടും മമകാന്തനെ
എതിരേൽക്കുവാൻ വിളക്കിൽ എണ്ണ കരുത്തീട്ടുണ്ടോ കാന്തയെ
2 മണവാളന്റെ വരവിൻ ആർപുവിളി കേൾക്കുന്ന സമയം
ഏതു നേരമെന്നറിയായ്കയാൽ എപ്പോഴും ഉണർന്നിരിപ്പിൻ
3 അത്തി വൃക്ഷവും തളി ർത്തിടുന്നു വേനലേറ്റവും അടുത്തല്ലോ
കാണു നേരമെന്നോർത്തിടുക കാന്തൻ വാതിൽക്കൽ ആയല്ലോ
4 ജാതി ജാതിയോടെതിർത്തിടുന്നു ക്ഷാമം ഭൂകമ്പം എറുന്നു
ആദ്യസ്നേഹം കുറയുന്നു പലർ വിശ്വാസം വിട്ടു പോകുന്നു
5 ലോകമോഹങ്ങൾ അതിൽ വീഴല്ലേ ലോകത്തെ സ്നേഹിച്ചിടല്ലേ
ലോകത്തേക്കാളും വിലയേറുന്ന ആത്മാവേ നഷ്ടമാക്കല്ലേ
ഉഷകാലം നാം എഴുന്നേൽക്കുക എന്ന രീതി