എന്നെ കൈവിടാത്ത നാഥനുണ്ട്
എന്നെ ചേർത്തണക്കും താതനുണ്ട്
രോഗിയായി മാറീടുമ്പോൾ
ഉറ്റവർ അകന്നിടുമ്പോൾ
മാർവോടു ചേർത്തണക്കും
എൻ പിതാവുണ്ട്
സ്വന്ത ബന്ധങ്ങൾ വിട്ടകന്നീടിലും
അകലാത്ത നാഥെന്നെൻ കൂടെയുണ്ട്
കൈവിടില്ലൊരുനാളും കൂടെ നടന്നിടും
ജീവിത യാത്രയിൽ അന്ത്യം വരെ
ഇരുളേറും വീഥിയിൽ ഏകനാകുമ്പോൾ
വചനമയെച്ചെന്നെ വിടുവിച്ചീടും
കൂരിരുൾ താഴ്‌വരയിൽ കൂടെനടന്നീടും
നല്ലിടെയെനാമെൻ യേശു നാഥൻ