Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 233 times.
Kristhuvin janangale namukku haa

1 kristhuvin janangale namukku ha! Jayam
mrithyuve jayichuyirthu therthu thaan bhayam!
nithya bhagya jeevitham tharunnu nischayam
haa! enthaascharyam!

2 nalkkunaal dushichidunna lokajeevitham
melkkumel prayasamekum daivamakkalil
orkka, nathhan yeshuvinnu lokamethume
yogyamayilla

3 andhakara manddhyane iruppathengkilum
bandhuvayavan namukku mumbilundathaal
bandhura prakashameki vazhi nadathidum
enthoraanandam!

4 uttavar prinju innu dushdarennapol
chuttilum bhayam varuthuvaan shramikkilum
petta thallayil kavinju karuthidunnavan
kristhu mathramam

5 parithil pravasakaalmenna karanam
bharamayi’thonnidumi’jeevitha anam
saramillithalppakalam vegam theranam
vaanil cheranam

6 shathruvodethirthu nilkkuvanavan tharum
shakthiyathu dharichu dharayil nammalevarum
shuddha yuddham cheyka, nalla viruthu than tharum
vegam thaan varum

7 anthyakala lakshanangkal kandidunna naam
veendeduthu poy, thalayuyarthuvin
pandu thaan paranja vakkilundithokkeyum
venda samshayam

tune of : Yeshu nallavan enikku

ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയം

1 ക്രിസ്തുവിൻ ജനങ്ങളേ നമുക്കു ഹാ! ജയം
മൃത്യുവെ ജയിച്ചുയിർത്തു തീർത്തു താൻ ഭയം!
നിത്യഭാഗ്യജീവിതം തരുന്നു നിശ്ചയം
ഹാ!  എന്താശ്ചര്യം!

2 നാൾക്കുനാൾ ദുഷിച്ചിടുന്ന ലോകജീവിതം
മേൽക്കുമേൽ പ്രയാസമേകും ദൈവമക്കളിൽ
ഓർക്ക, നാഥനേശുവിന്നു ലോകമേതുമേ 
യോഗ്യമായില്ല

3 അന്ധകാരമദ്ധ്യേയാണിരുപ്പതെങ്കിലും
ബന്ധുവായവൻ നമുക്കു മുമ്പിലുണ്ടതാൽ
ബന്ധുരപ്രകാശമേകി വഴി നടത്തിടും
എന്തൊരാനന്ദം!

4 ഉറ്റവർ പിരിഞ്ഞുനിന്നു ദുഷ്ടരെന്നപോൽ
ചുറ്റിലും ഭയം വരുത്തുവാൻ ശ്രമിക്കിലും
പെറ്റതള്ളയിൽ കവിഞ്ഞു കരുതിടുന്നവൻ
ക്രിസ്തുമാത്രമാം

5 പാരിതിൽ പ്രവാസകാലമെന്ന കാരണം
ഭാരമായിത്തോന്നിടുമിജീവിത രണം
സാരമില്ലിതൽപ്പകാലം വേഗം തീരണം
വാനിൽ ചേരണം

6 ശത്രുവോടെതിർത്തു നിൽക്കുവാനവൻ തരും
ശക്തിയതു ധരിച്ചു ധരയിൽ നമ്മളേവരും
ശുദ്ധ യുദ്ധം ചെയ്ക, നല്ല വിരുതു താൻ തരും
വേഗം താൻ വരും

7 അന്ത്യകാല ലക്ഷണങ്ങൾ കണ്ടിടുന്നു നാം
വീണ്ടെടുപ്പടുത്തു പോയി തലയുയർത്തുവിൻ!
പണ്ടുതാൻ പറഞ്ഞവാക്കിലുണ്ടിതൊക്കെയും
വേണ്ട സംശയം

യേശു നല്ലവൻ എനിക്കു നല്ലവൻ : എന്ന രീതി

More Information on this song

This song was added by:Administrator on 19-09-2020