1 വിശുദ്ധ സീയോൻമല തന്നിൽ മുദാ
നിരന്നു നിൽക്കുന്നൊരു സൈന്യമിതാ
അവർക്കു പ്രധാനി കുഞ്ഞാടു തന്നെ
നിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു
2 പിതാവ് പുത്രനിവർ പേരുകളെ
സദാപി കാണാമിവർ നെറ്റികൾ മേൽ
പറഞ്ഞുകൂടാതുള്ള ഭാഗ്യമോർക്കിൽ
നിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു
3 സുരർക്കുതകും ഫിഡിൽ മീട്ടുകയാൽ
പെരും ജലത്തിന്നൊലിയെന്നവണ്ണം
വരുന്നുണ്ടു വൈണിക ശബ്ദമൊന്നു
നിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു
4 പ്രാചീനരും ജീവികൾ നാലും ചേർന്നു
ദേവാസനത്തിന്നു മുൻനിന്നു കൊണ്ടു
പാടുന്നൊരു നൂതന ഗീതമവർ
വാടാത്ത സന്തോഷം(3) ഉണ്ടായവർക്കു
5 വിശുദ്ധ കുഞ്ഞാടിന്റെ രക്തമൂലം
വിലയ്ക്കു കൊള്ളപ്പെട്ടവർക്കൊഴികെ
പഠിച്ചുകൊൾവാൻ കഴിഞ്ഞില്ല തെല്ലും
തുടർന്നവർ പാടും(3) ആ ദിവ്യഗീതം
6 എഴുപത്തു രണ്ടുരണ്ടായിരമോ
തിരഞ്ഞെടുത്തോരിവർ കന്യകമാർ
അശുദ്ധരായ് തീർന്നില്ല സ്തീകൾ മൂലം
അവർക്കു സന്തോഷം(3) ഉണ്ടെന്നുമെന്നും
7 കുഞ്ഞാടിനെയെങ്ങുമേ പിന്തുടരും
സന്യാസികളാമിവർ മന്നിൽനിന്നു
ഒന്നാം ഫലമായ് വരിച്ചുളളവരാണ-
ന്യായവും ഭോഷ്കും (3) ഇല്ലായവർക്കു
8 ഇല്ലില്ല കളങ്കമവർക്കു തെല്ലും
ചൊല്ലാർന്ന മഹത്ത്വവുമുണ്ടവർക്കു
വല്ലായ്മയശേഷവും നീങ്ങിയതാൽ
എല്ലാറ്റിലുമെല്ലാമോ(3) ദൈവമത്രേ
കർത്താവു തൻ ഗംഭീരനാദം : എന്ന രീതി
വെളി പ്പാട് 14:15