Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 524 times.
Pahimam deva deva pavanarupa

paahimaam deva deva, paavanaroopaa
paahimaam deva deva

1 mohavaaridhi thannil kevalam valayunna
dehikalkkoru rakshaa’naukayaam parameshaa

2 lokavumathilulla sarvvavum nijavaakkaan
chaalave padachoru devanaayakaa vande

3 kshaama’sankdam neekki praanikal’kkanuvelam
kshemajeevitham nalkum premaharmyame deva

4 paapamaam valayil njaana’pathichuzhalaayvaan
thaapanashanaa nin kaiyekidename nithyam

5 dharmma’rakshanam cheyvaan urviyilavathaara
karmmamenthiya sarva sharmmadaa namaskaaram

6 neethiyen galathin melongiya karavaalam
veethamaakkiya jagathraathaave sharanam nee

7 jeernnamam vasanathal chaditha’naayorenne
poornna shubhrama’manki thoornnam dharichone

8 nithya jeevanennullil sathyama’yulavaakkaan
sthuthyamaam puthu’janamam datham cheythoru natha

9 deenaril kaniverum praananaayakaa potti
thaanu njaan thirumumpil veenithaa vanangunnen

പാഹിമാം ദേവ ദേവ പാവനരൂപാ

പാഹിമാം ദേവ ദേവ, പാവനരൂപാ
പാഹിമാം ദേവ ദേവ

1 മോഹവാരിധി തന്നിൽ കേവലം വലയുന്ന
ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി...

2 ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ
ചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി...

3 ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം
ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി...

4 പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ
താപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി...

5 ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര
കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി...

6 നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം
വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി...

7 ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെ
പൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി...

8 നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി...

9 ദീനരിൽ കനിവേറും പ്രാണനായകാ പോറ്റി
താണു ഞാൻ തിരുമുമ്പിൽ വീണിതാ വണങ്ങുന്നേൻ;- പാഹി...

More Information on this song

This song was added by:Administrator on 22-09-2020