Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 5901 times.
ha enthanandam ha enthu modame

1 ha enthanandam ha enthu modame
shudharodu chernnu njanum priyane vazhthidume

2 ie lokayathrayil eppozhum porattame
bhuvil jayam prapichorkku nithya mahimaye

3 ie lokajeevitham pullinu thulyame
vaadippokum pooveppole maanjnjupokume

4 mannakum ie shareeram mannodu chernnaalume
kaahalam dhvanichidumpol thejassiluyarkkume

5 vishuddharellarum vin thejassileppozhum
karthan thante sannidhiyilennum modikkum

6 ponthala veethiyil puthiya shalemil
en priyanodu chernnu njaanum paadi ulaavidume

7 en priyan marvvil njaan chaarum nerathil
haa enthorimpam enthu maadhuram varnnyamallathu

8 ie paazhulokathil enikk’aasha enthaho
panjipol parannu pokum maya lokame

ഹാ എന്താനന്ദം ഹാ എന്തു മോദമേ

1 ഹാ എന്താനന്ദം ഹാ എന്തു മോദമേ
ശുദ്ധരോടു ചേർന്നു ഞാനും പ്രിയനെ വാഴ്ത്തിടുമേ

2 ഈ ലോകയാത്രയിൽ എപ്പോഴും പോരാട്ടമെ
ഭൂവിൽ ജയം പ്രാപിച്ചോർക്കു നിത്യമഹിമയെ

3 ഈ ലോകജീവിതം പുല്ലിനു തുല്യമെ
വാടിപ്പോകും പൂവെപ്പോലെ മാഞ്ഞുപോകുമെ

4 മണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേ
കാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേ

5 വിശുദ്ധരെല്ലാരും വിൺ തേജസ്സിലെപ്പോഴും
കർത്തൻ തന്റെ സന്നിധിയിലെന്നും മോദിക്കും

6 പൊൻതള വീഥിയിൽ പുതിയ ശാലേമിൽ
എൻ പ്രിയനോടു ചേർന്ന് ഞാനും പാടി ഉലാവിടുമെ

7 എൻ പ്രിയൻ മാർവ്വിൽ ഞാൻ ചാരും നേരത്തിൽ
ഹാ എന്തൊരിമ്പം എന്തു മാധുരം വർണ്ണ്യമല്ലതു

8 ഈ പാഴുലോകത്തിൽ എനിക്കാശ എന്തഹോ
പഞ്ഞിപോൽ പറന്നു പോകും മായാ ലോകമേ

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:ha enthanandam ha enthu modame