Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 1471 times.
Vishudhiyil daivathe aaradhippin

vishuddhiyil daivathe 
aaraadhippin vilikkappettavare
vishuddhanallo daivam velichamallo
thante vishvasthathakkorunaalum mattmilla

1 athbhutha snehathaal namme vendeduthu
svargasaubhagyavum thannathinaal
nandiyal nirayaam nirantharamaay
sthothram cheyyaam niravadhiyaay
sthuthikkaam sthuthikkaam
aathma’sampoorrnnaraay sthuthikkaam

2 kashdathayunde kleshamathenkilum
nithyasanthosham namukkallayo
saukhyavum shanthiyum anugrahavum
aardravaanaam preeyan tharunnathinaal
sthuthikkaam sthuthikkaam
aathma’sampoorrnnaraay sthuthikkaam

3 jeevanum balavum jeevithavum yeshu
kristhuvil mathram avanodu naam
ekashareramaay aathmavinaal
ekebhavichavaraay dinavum
sthuthikkaam sthuthikkaam
aathma’sampoorrnnaraay sthuthikkaam

4 pimpilullathine maranne munnile
laakkilekkanju munnerruka naam
thaazhchayil namme orthaparan
veezhcha varaathe kathathinaal
sthuthikkaam sthuthikkaam
aathma’sampoorrnnaraay sthuthikkaam

5 ethrrayum vegam sabhaye cherkkuvaan
karthavu thejassil varunnathinaal
aathmavinaal svayam orungnguka naam
aa nalla sudinam aagathamaay
sthuthikkaam sthuthikkaam
aathma’sampoorrnnaraay sthuthikkaam

വിശുദ്ധിയിൽ ദൈവത്തെ ആരാധിപ്പിൻ

വിശുദ്ധിയിൽ ദൈവത്തെ 
ആരാധിപ്പിൻ വിളിക്കപ്പെട്ടവരെ
വിശുദ്ധനല്ലോ ദൈവം വെളിച്ചമല്ലോ
തന്റെ വിശ്വസ്തതക്കൊരുനാളും മാറ്റമില്ല

1 അത്ഭുത സ്നേഹത്താൽ നമ്മെ വീണ്ടെടുത്തു
സ്വർഗ്ഗസൗഭാഗ്യവും തന്നതിനാൽ
നന്ദിയാൽ നിറയാം നിരന്തരമായ്
സ്തോത്രം ചെയ്യാം നിരവധിയായ്
സ്തുതിക്കാം സ്തുതിക്കാം
ആത്മസമ്പൂർണ്ണരായ് സ്തുതിക്കാം

2 കഷ്ടതയുണ്ട് ക്ലേശമതെങ്കിലും
നിത്യസന്തോഷം നമുക്കല്ലയോ
സൗഖ്യവും ശാന്തിയും അനുഗ്രഹവും
ആർദ്രവാനാം പ്രീയൻ തരുന്നതിനാൽ
സ്തുതിക്കാം സ്തുതിക്കാം
ആത്മസമ്പൂർണ്ണരായ് സ്തുതിക്കാം

3 ജീവനും ബലവും ജീവിതവും യേശു
ക്രിസ്തുവിൽ മാത്രം അവനോടു നാം
ഏകശരീരമായ് ആത്മാവിനാൽ
ഏകീഭവിച്ചവരായ് ദിനവും
സ്തുതിക്കാം സ്തുതിക്കാം
ആത്മസമ്പൂർണ്ണരായ് സ്തുതിക്കാം

4 പിമ്പിലുള്ളതിനെ മറന്ന് മുന്നിലെ
ലാക്കിലേക്കാഞ്ഞു മുന്നേറുക നാം
താഴ്ച്ചയിൽ നമ്മെ ഓർത്ത പരൻ
വീഴ്ച്ച വരാതെ കാത്തതിനാൽ
സ്തുതിക്കാം സ്തുതിക്കാം
ആത്മസമ്പൂർണ്ണരായ് സ്തുതിക്കാം

5 എത്രയും വേഗം സഭയെ ചേർക്കുവാൻ
കർത്താവു തേജസ്സിൽ വരുന്നതിനാൽ
ആത്മവിനാൽ സ്വയം ഒരുങ്ങുക നാം
ആ നല്ല സുദിനം ആഗതമായ്
സ്തുതിക്കാം സ്തുതിക്കാം
ആത്മസമ്പൂർണ്ണരായ് സ്തുതിക്കാം

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vishudhiyil daivathe aaradhippin