Malayalam Christian Lyrics

This song has been viewed 427 times.
Alavilla sneham yeshuvin sneham
അളവില്ല സ്നേഹം യേശുവിൻ സ്നേഹം മാത്രം

അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം മാത്രം! 
അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം

1 പാപത്തിൻ പാതയിൽ ഞാൻ പോകുന്ന നേരത്തവൻ ചാരത്തണഞ്ഞു 
ചോരചൊരിഞ്ഞു തൻ സ്വന്തമാക്കിയെന്നെയവൻ 

2 ആഴിയുമാകാശവും ഊഴിയും നിർമ്മിച്ചവൻ 
പാപിയാമെന്നെ സ്നേഹിച്ചു ക്രൂശിൽ പ്രാണനും തന്നു രക്ഷിച്ചല്ലോ!
 
3 വീഴ്ചകൾ ജീവിതത്തിൽ വന്നാലും കൈവിടാതെ
രക്ഷകൻ കാത്തു നിത്യവുമെന്നെ താങ്ങി നടത്തും അത്ഭുതമായ്
4 തൻ സനേഹബന്ധത്തിൽ നിന്നെന്നെ പിൻതിരിക്കുവാൻ
ആപത്തോ! വാളോ! മൃത്യുവിനാലോ! സാദ്ധ്യമല്ലെന്നും നിശ്ചയമായ്
 
5 നാളുകൾ തീർന്നിടുമ്പോൾ നാഥനെ കണ്ടിടുമ്പോൾ 
തൻസ്നേഹഭാരം തിങ്ങിയെന്നുള്ളിൽ  തൃപ്പാദേ വീണു ചുംബിക്കും ഞാൻ

More Information on this song

This song was added by:Administrator on 14-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page