അത്യന്ത ശക്തിയാലെന്നെ നിറയ്ക്ക
സ്വർഗ്ഗീയ സന്തോഷത്തിൽ നിറയാൻ
ആത്മാവിൻ ഫലങ്ങളാൽ കൃപകളാൽ നിറയ് ക്കെന്നെ
ആത്മീയ കൊയ്തത്തിലേക്കിറങ്ങാൻ(2)
ലക്ഷ്യം തെറ്റാതെ ഞാൻ മുന്നോട്ടു പോയിടും
ശത്രുവിൻ കോട്ട തകർന്നല്ലോ
യേശുവിൻ നാമത്തിൽ ജയം നമുക്കുണ്ട്
ജയഘോഷം ഉയർന്നിടട്ടെ(2);- അത്യന്ത…
വാനിൽ എന്നേശു വന്നീടാറായി
ആ കാഹളം മുഴങ്ങിടാറായ്
കാതോർത്തു നിന്നീടാം കാലുകൾ വഴുതാതെ
കർത്തനെ പിൻചെന്നിടാൻ(2);- അത്യന്ത…
എൻ പേർ വിളിച്ചിടും ഞാനങ്ങു ചേർന്നിടും
കഷ്ടതയില്ലാത്ത നാട്ടിൽ
വാടില്ലാ എൻ മുഖം തീരില്ലെൻ സന്തോഷം
യേശുവിൻ കൂടുള്ള വാസം(2);- അത്യന്ത...