Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 516 times.
Kathirunna naladuthithaa kanthaneshu

1 kaathirunna naladuthithaa kaanthaneshu vanniduvarayi
kaathirikkum than vishuddhare velicheyan meghevarume

kaanthane thaamasam aakumo aagamam(2)
kaathirunnu kankal mangunne thamasikkalle varaan preyaa (2)

2 rakthathale vendeduthatham sathya’sabhayonnaay modamay
aarthiyode nokkiparthatham suprabhatham ithradooramo;-

3 chettil kidannenne snehamay punyaninathale kazhuki
kara-vattam malinyamethum eshathe than mumpil nirthuvan;- 

4 mulmudi aninjupoyavan ponkiredam choodi thejassil
aagamikkum naladuthitha adayalam kanunnu sadaa;-

5 kodakodi shudhar thejassil preyan mukham darshichedume
kannuner thudaykkum thrikkayal dukhamellam odippokume;-

6 kashadathakal theran kalamay kanthaneshu velippedaray
aarthiyode velathikakkam thala’uyartham sathya sabhaye;-

കാത്തിരുന്ന നാളടുത്തിതാ കാന്തനേശു

1 കാത്തിരുന്ന നാളടുത്തിതാ കാന്തനേശു വന്നിടുവാറായി
കാത്തിരിക്കും തൻ വിശുദ്ധരെ വേളിചെയ്യാൻ മേഘേവരുമെ

കാന്തനെ താമസം ആകുമോ ആഗമം(2)
കാത്തിരുന്നു കൺകൾ മങ്ങുന്നേ താമസിക്കല്ലെ വരാൻ പ്രീയാ (2)

2 രക്തത്താലെ വീണ്ടെടുത്തതാം സത്യസഭയൊന്നായ് മോദമായ്
ആർത്തിയോടെ നോക്കിപാർത്തതാം സുപ്രഭാതം ഇത്രദൂരമോ;-

3 ചേറ്റിൽ കിടന്നെന്നെ സ്നേഹമായ് പുണ്യനിണത്താലെ കഴുകി
കറ-വാട്ടം മാലിന്യമേതും ഏശാതെ തൻ മുമ്പിൽ നിർത്തുവാൻ;- 

4 മുൾമുടി അണിഞ്ഞുപോയവൻ പൊൻകിരീടം ചൂടി തേജസ്സിൽ
ആഗമിക്കും നാളടുത്തിതാ അടയാളം കാണുന്നു സദാ;-

5 കോടാകോടി ശുദ്ധർ തേജസ്സിൽ പ്രീയൻ മുഖം ദർശിച്ചീടുമെ
കണ്ണുനീർ തുടയ്ക്കും തൃക്കയ്യാൽ ദുഃഖമെല്ലാം ഓടിപ്പോകുമേ;-

6 കഷ്ടതകൾ തീരാൻ കാലമായി കാന്തനേശു വെളിപ്പെടാറായ്
ആർത്തിയോടെ വേലതികക്കാം തലയുയർത്താം സത്യ സഭയെ;-

More Information on this song

This song was added by:Administrator on 19-09-2020