Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 224 times.
Kristhunaadhan enikkullavan njaanum

Kristhunaadhan enikkullavan njaanum avanullavanaam
Thaan nithyamaam daya nimitham mithramaakkitheerthu
Thannodothu vaasam cheythiduvaan

1 Praarthana chevikkolluvaan praapthanaan-enikkullavan
Njaaneppozhuth apeksha cheyth-aalappozhey upeksha kooda –
thutharam tharunna priyan

2 Than mozhikal kelkkukay-aalen manam kulirkkukayaam
Than kanmanipol kaathidunnu nanmayil nadathidunnu
Kanmasham akattidunnu

3 Veendeduthu than chorayaal vinnilethum naalvareyum
Veezhchayenye sookshichenne than mahimaa sannidhiyil
Nirthuvaan kazhivullavan-

Tune of : Yeshuve en praananaayaka

ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം

ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം
തൻ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീർത്തു
തന്നോടൊത്തുവാസം ചെയ്തിടുവാൻ

1 പ്രാർത്ഥന ചെവിക്കൊള്ളുവാൻ പ്രാപ്തനാണെനിക്കുള്ളവൻ
ഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ-
തുത്തരം തരുന്ന പ്രിയൻ

2 തൻമൊഴികൾ കേൾക്കുകയാലെൻ മനം കുളിർക്കുകയാം
തൻ കൺമണിപോൽ കാത്തിടുന്നു നന്മയിൽ നടത്തിടുന്നു
കന്മഷമകറ്റിടുന്നു

3 വീണ്ടെടുത്തു തൻ ചോരയാൽ വിണ്ണിലെത്തും നാൾവരെയും
വീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തൻ മഹിമാസന്നിധിയിൽ
നിർത്തുവാൻ കഴിവുള്ളവൻ

യേശുവേ എൻ പ്രാണനായകാ : എന്ന രീതി

More Information on this song

This song was added by:Administrator on 19-09-2020