Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 549 times.
anunimisam karutitunnu

anunimisam karutitunnu
karttavu karutitunnu
karatalattil karunayode
kanmanipolenne karutitunnu

ullam nurungi takarnnitilum
ullam karattil vahicchitunnu
ullatupolenne ariyunnavan
unmayay‌i dinavum snehikkunnu (anunimisam..)

mrtyuvinnirul tazhvarayil
mrtyuve vennean arikilunt
kalvariyil enne vinda nathan
kavalinayennum kudeyunt (anunimisam..)

visvasicchal ni mahatvam kanum
visvam camaccean arulitunnu
antyam vare nathan vazhinatattum
anputayean tan mahatvattinay (anunimisam..)

അനുനിമിഷം കരുതിടുന്നു

അനുനിമിഷം കരുതിടുന്നു
കര്‍ത്താവു കരുതിടുന്നു
കരതലത്തില്‍ കരുണയോടെ
കണ്മണിപോലെന്നെ കരുതിടുന്നു
                    
ഉള്ളം നുറുങ്ങി തകര്‍ന്നീടിലും
ഉള്ളം കരത്തില്‍ വഹിച്ചിടുന്നു
ഉള്ളതുപോലെന്നെ അറിയുന്നവന്‍
ഉണ്മയായ്‌ ദിനവും സ്നേഹിക്കുന്നു (അനുനിമിഷം..)
                    
മൃത്യുവിന്നിരുള്‍ താഴ്വരയില്‍
മൃത്യുവെ വെന്നോന്‍ അരികിലുണ്ട്
കാല്‍വരിയില്‍ എന്നെ വീണ്ട നാഥന്‍
കാവലിനായെന്നും കൂടെയുണ്ട് (അനുനിമിഷം..)
                    
വിശ്വസിച്ചാല്‍ നീ മഹത്വം കാണും
വിശ്വം ചമച്ചോന്‍ അരുളീടുന്നു
അന്ത്യം വരെ നാഥന്‍ വഴിനടത്തും
അന്‍പുടയോന്‍ തന്‍ മഹത്വത്തിനായ് (അനുനിമിഷം..)

 

 

More Information on this song

This song was added by:Administrator on 19-12-2017