അതിശയമായ് കർത്തൻ നടത്തിടുന്നു
അത്ഭുതങ്ങൾ എന്നുമെങ്ങും നടന്നിടുന്നു
1. രാവിലെ ഞാനുണരുന്നതും
ക്ഷേമമോടെ പുലരുന്നതും
ശാന്തമായുറങ്ങീടുന്നതും
കർത്താവേ നിൻ അതിശയ ദാനമല്ലോ (അതിശയ..)
2. മഴയും വെയിലും ഏശാതെ
പാർക്കുവാനായിടം തന്നതും
കുടുംബമായ് വസിക്കുന്നതും
കർത്താവേ നിൻ അതിശയ ദാനമല്ലോ (അതിശയ..)
3. ദാഹവും വിശപ്പും ഏറാതെ
അന്നപാനീയങ്ങൾ തന്നതും
സമൃദ്ധമായ് പോറ്റിടുന്നതും
കർത്താവേ നിൻ അതിശയ ദാനമല്ലോ (അതിശയ..)
4. കണ്ണ് രണ്ടും കണ്ടിട്ടില്ലാത്ത
കാത് രണ്ടും കേട്ടിട്ടില്ലാത്ത
വഴികളിൽ നടത്തുന്നതും
കർത്താവേ നിൻ അതിശയ ദാനമല്ലോ (അതിശയ..)