പിൻപോട്ടു നോക്കി കഴിഞ്ഞാൽ യേശു
നന്മകൾ മാത്രം ചെയ്തിട്ടുള്ളു
കുഴഞ്ഞ ചേറ്റിൽ കിടന്നയെന്നെ നീ
ക്രിസ്‌തുവാം പാറമേൽ നിറുത്തിയെല്ലോ
ഹാ ഹാ ഹാലേലൂയ്യാ (4)
ഒരു കണ്ണിനും ആദരവില്ലാതെ കിടന്ന
എന്നെ നീ ഉയർത്തി മാനിച്ചല്ലോ(2)
എന്നെ താങ്ങിടുവാൻ യേശുവിൻ കരങ്ങൾ
എപ്പോഴും എന്റെ കൂടെയുണ്ട്
ഹാ ഹാ ഹാലേലൂയ്യാ (4)
മിത്രങ്ങൾ മാറും ബന്ധങ്ങൾ അകലും
യേശുവിൻ സാന്നിധ്യം കൂടെയുണ്ട് (2)
പരിചകൊണ്ടെന്നപോൽ അവനെന്നെ മറക്കും
എതിർശക്തിയെ അവൻ തുടച്ചു മാറ്റും
ഹാ ഹാ ഹാലേലൂയ്യാ (4)