Malayalam Christian Lyrics

This song has been viewed 387 times.
Mahimayil valiyavan mahonnathan
മഹിമയിൽ വലിയവൻ മഹോന്നതൻ

1 മഹിമയിൽ വലിയവൻ മഹോന്നതൻ
മനമുരുകും എന്നെ    ചേർത്തിടുന്നവൻ
ബലമാർന്ന   സങ്കേതം അടുത്തുള്ളവൻ
യാക്കോബിൻ ദെയ്വമായി നമുക്കുള്ളവൻ

ആരാധിക്കാം എന്നും പരിശൂദ്ധനെ 
എല്ലാം നൽകി പോറ്റിടുന്ന സർവ്വ ശക്തനേ

2 നിൻ ചാരെ അണയും മനമുരുകി
തിരു മാർവ്വിൽ ചാരി നിത്യം ഞാൻ  മറയും 
പാറയിൽ ജലവും മാറായിൽ മധുരവും 
എനിക്കു നീഏകീടുന്ന സ്വർഗ്ഗ പിതാവേ 
നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം...

3 വാനിൽ പെയ്യും ഹിമവും മഴയും 
അവിടേക്കു മടങ്ങാതെ ഭൂമി നനക്കും 
വിതക്കുവാൻ വിത്തും ഭക്ഷിപ്പാൻ അന്നവും
എനിക്കു നീ ഏകീടുന്ന സ്വർഗ്ഗ പിതാവേ 
നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം...

4 നിൻ നാവിൽ ഉതിരും തിരുമൊഴികൾ 
നിൻ ഹിതം ചെയ്യാതെ നിങ്കൽ വരികയില്ല 
ഹൃദയം നുറുറങ്ങീ ഞാൻ തിരുമുൻപിലെത്തുമ്പോൾ 
എൻ കരം പിടിച്ചു നിത്യം നടത്തുന്നോനെ 
നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം...

More Information on this song

This song was added by:Administrator on 20-09-2020
YouTube Videos for Song:Mahimayil valiyavan mahonnathan

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page