1 എന്നെ വീണ്ട നാഥൻ കർത്തനാകയാൽ
എന്നെ നടത്തീടാൻ ശക്തനാകയാൽ
വന്നു മദ്ധ്യാകശേ ചേർക്കുമെന്നതാൽ
ഹല്ലേലുയ്യാ പാടും ഞാൻ
2 പാരിലാശവയ്പാൻ യേശുമാത്രമാം
ക്രൂശിലോളം താണ തൻ വൻ സ്നേഹത്തിൻ
ആഴം നീളം വീതി വർണ്ണിച്ചീടാൻ
ഏഴയ്ക്കീശാ നാവില്ലേ
3 എന്നിലെന്തുകണ്ടെൻ പ്രാണനാഥനേ
നിൻ കരങ്ങൾ ക്രുശിലാണിയേല്ക്കുവാൻ
തുപ്പലേറ്റ മുഖം കണ്ടെൻ കാന്തനേ
ചുംബിക്കും ഞാൻ സ്വർഗ്ഗത്തിൽ
4 ലക്ഷങ്ങളിൽ സുന്ദരനെൻ വല്ലഭൻ
വെൺമയും ചുവപ്പുമാർന്ന നല്ലവൻ
നിത്യയുഗം തന്നോടൊത്തു പാർക്കുവാൻ
ഹൃത്തിലാശയേറുന്നേ
യേശു രക്ഷിതാവെൻ സ്വന്തമാകയാൽ-എന്നരീതി