Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 253 times.
Karunyakkadaleshan kavalunde
കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം

കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം
കാരിരുൾ വേളകളിൽ എന്നെ കാത്തിടും തൻകരത്തിൽ

1 വഞ്ചകരുടെ കടുംകൊടുമയിലെൻ മനം ചഞ്ചലപ്പെട്ടിടുകിൽ അവൻ
തഞ്ചം തൻ തിരുനെഞ്ചിൽ തരും ഞാനഞ്ചിടാതാശ്വസിക്കും

2 മൃത്യുവിൻ താഴ്വരയെത്തുകിലവിടവൻ കൂട്ടിനു കൂടെവരും എന്റെ
ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും നല്ല മിത്രമാണെനിക്കു

3 ദൈവികഹിതം നിറവേണമതു മമ ജീവിതലക്ഷ്യമതാൽ ഇനി
ജീവൻ മരണമെന്താകിലും ഞാൻ കർത്താവിന്നുള്ളവനാം

4 ചെങ്കടൽ പിരിയും യോർദ്ദാൻ പിളരും തൻകരബലത്താലെ പിന്നെ
സങ്കടമെന്തിനു ജീവിതമരുവിൽ താൻ മതിയൊടുവോളം

More Information on this song

This song was added by:Administrator on 19-09-2020