ദൈവം യഹോവയായ ദൈവം അരുളിച്ചെയ്യുന്നു
യാഗം കഴിച്ചു നിയമം ചെയ്ത വിശുദ്ധരെ
എന്റെ അടുക്കൽ കൂട്ടുവിൻ(2)
1 ലോകത്തിൻ ഗതികളെല്ലാം-പ്രിയന്റെ
വരവിനെ ഘോഷിക്കുന്നു
ആകാശത്തിന്റെ ശക്തികളൊക്കെ ഇളകുന്നു
ഭൂമിയും വിറച്ചീടുന്നു(2)
2 ദുഷ്ടൻ പ്രബലനാകുന്നു-നീതിമാനോ
ഏറ്റം നിന്ദിക്കപ്പെടുന്നു
നിന്ദകൾ നീക്കിടുവാൻ കണ്ണുനീർ തുടയ്ക്കുവാൻ
കർത്താവ് വരും വേഗത്തിൽ(2)
3 ദൈവജനത്തിന്നിഹത്തിൽ-കഷ്ടതകൾ
ഏറ്റം പെരുകി വരുന്നേ
കർത്താവിനായി ലോകെ കഷ്ടം സഹിച്ചിടുകിൽ
തൻ കൂടെ വാണിടാമെന്നും(2)
4 ആർത്തുപാടി സ്തുതിച്ചീടാം-പ്രീയരെ
രക്ഷ സമീപമായതാൽ
രാജാധി രാജാവുതാൻ പ്രതിഫലങ്ങളുമായി
മേഘത്തിൽ വെളിപ്പെടാറായ്(2)