പ്രാർത്ഥന കേൾക്കുന്നവൻ
എനിക്കുത്തരം നൽകുന്നവൻ
എന്നേശു മാത്രമെന്നും
അവനെന്നും എനിക്കുള്ളവൻ(2)
ഈ ലോകവാസം ഈ ജീവിതത്തിൽ
നീ മാത്രം എൻ ആശ്രയം(2)
ഈ ലോകവാസം ഈ ജീവിതത്തിൽ
നീ മാത്രം എൻ ആശ്രയം(2)
ആരാധ്യനാം ക്രിസ്തു ആരിലും യോഗ്യനല്ലോ
ആയിരങ്ങളിൽ വലിയവനാം നീ
യോഗ്യൻ അവൻ മാത്രമേ (2)
എന്നും യോഗ്യൻ അവൻ മാത്രമേ;- പ്രാർത്ഥന...
ആശ്വാസദായകനും പുതുജീവനെ തന്നവനും
ഉന്നതങ്ങളിൽ വസിക്കുന്നവൻ
യോഗ്യൻ അവൻ മാത്രമേ (2)
എന്നും യോഗ്യൻ അവൻ മാത്രമേ;- പ്രാർത്ഥന...