വന്ദനം വന്ദനം ശ്രീയേശുനാഥനു
വന്ദനം ചെയ്തിടുന്നു
വന്ദനം വന്ദനം നന്ദിയോടടിയാൻ
വന്ദനം ചെയ്തീടുന്നു
1 ഇന്നയോളമെന്നെ നടത്തിയല്ലോ
മന്ന തന്നെന്നെ നീ പോറ്റിയല്ലോ
തന്നിടും സകലവും അന്ത്യം വരെ
നന്ദിയോടെ ഞാൻ പാടിടുമേ;-
2 നിന്നുടെ സന്നിധി മോഹനമേ
ഉന്നത മോദത്തിനുറവിടമേ
വന്നിടും നേരം ഈ ഞങ്ങളെ
ദിവ്യതേജസ്സാൽ പൊതിയണമേ;-
3 ജീവന്റെ മൊഴികൾ ശ്രവിച്ചടിയാൻ
ജീവനെ സമൃദ്ധമായ് നേടിടുവാൻ
ജീവനെ വെടിഞ്ഞെന്നെ വീണ്ടവനെ
ജീവകാലമെല്ലാം അനുഗ്രഹിക്ക;-