സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻനാമം വാഴ്ത്തിടുവിൻ
തപ്പിനോടും നൃത്തത്തോടും കിന്നരത്താടും
ഉച്ചനാദമുള്ള കൈത്താളത്തോടും
1 അഖില ചരാചര സൃഷ്ടികൾക്കുടയോൻ
അവൻ മേയ്ക്കും ആടുകൾ നാം
സർവ്വശക്തികൾക്കും മീതെ അധിപതിയായോനെ
നിരന്തരം സ്തുതിച്ചിടുവിൻ;- സ്തുതി…
2 അനുദിനമവൻ ചെയ്ത നന്മകൾ നിനയ്ക്കിൽ
അവനെന്തു പകരം നൽകും?
പൂർണ്ണമനസ്സോടും ആത്മാവിൻ അമിതബലത്തോടും
അവനെ നാം സ്തുതിച്ചിടേണം;- സ്തുതി…
3 ഇരമ്പും ചെങ്കടലിൽ പെരുവഴിയൊരുക്കിയ
പരമപരാശക്തൻ താൻ
ഈ മരുവിലെ യാത്രയിൽ കരം പിടിച്ചനുദിനം
കരുണയാൽ നടത്തിടുമേ;- സ്തുതി…
4 തിരുക്കത്താൽ നമുക്കനശ്വര ഭവനങ്ങൾ
ഒരുക്കുമെന്നരുളിയവൻ
തിരികെ വരും അവനരികിൽ നാം അനന്തമായ്
വസിക്കും നിത്യാനന്ദമായ്;- സ്തുതി ...