വാക്കുകളും എൻ ചിന്തകളും
കൃപയോട് കൂടിയത്
ഞാൻ ആസ്വദിക്കും എൻ നാളുകളെല്ലാം
കർത്താവിൻ ദയയെ എന്നും(2)
1 ആശിക്കുന്നതിലും ഞാൻ നിനക്കുന്നതിലും
അത്യന്തം പരമായെന്നെ(2)
ദിനംതോറും വഴിനടത്താൻ
കഴിവുള്ളദൈവമേ(2);- വാക്കുകളും
2 ഉണ്മാൻ ആഹാരവും ഉടുപ്പാൻ
വസ്ത്രങ്ങളും മതിയോളം നൽകുന്നവൻ(2)
എന്റെ പ്രാണൻ എന്റെ ജീവൻ
അവൻ യേശു നായകൻ(2);- വാക്കുകളും
3 ആത്മദാഹം തീർപ്പാൻ ജീവജാലമായാവാൻ
എൻ ഉള്ളത്തിൽ മശിഹായവൻ(2)
കൈവിടില്ല തള്ളുകില്ല അവൻ
എന്റെ പ്രാണപ്രിയൻ(2);- വാക്കുകളും