നീ കാണുന്നില്ലയോ നാഥാ എൻ കണ്ണുനീർ
നീ കേൾക്കുന്നില്ലയോ ദേവാ എൻ രോദനം
നീർ പൊഴിക്കാനില്ലിനി എന്നിൽ
നിലവിളിക്കിനില്ലിനി ശബ്ദം
താമസമെന്തേ മറുപടിക്കായ്.. നാഥാ
താമസമെന്തേ മറുപടിക്കായ്
എത്ര നാൾ കാത്തിടണം പ്രീയനേ
മാത്രയിൽ പ്രവർത്തിപ്പാൻ കഴിവുള്ളോനേ
ഇനിയും താമസിക്കരുതേ.. എൻ പ്രിയനെ
മറുപടി തന്നെന്നെ ഇപ്പോൾ അനുഗ്രഹിക്കാ
എൻ ആവശ്യങ്ങൾ എല്ലാം നീ നടത്തി
എൻ ആശകളോരോന്നായ് നീ അറിഞ്ഞു
കണ്ണുനീരെല്ലാം തുടച്ചിടണേ.. എൻ പരനെ
എന്നുടെ യാചനകളെ നീ കേട്ടിടണേ..
നീറുന്ന എന്റെ മനസ്സിനു നീ
ആശ്വാസമേകണേ പൊന്നു നാഥാ
യേശുവേ നീയെൻ ഏകയാശ്രയം എൻ മണാളാ
നിന്നിൽ ഞാൻ ആശ്രയിച്ചിടുന്നു അനിദിനവും