മഴയിലും വെയിലിലും കണ്ടു
ഇരവിലും പകലിലും കണ്ടു
നാഥാ നിന്നെ ഞാൻ കണ്ടു
കരുണയായി കടലിലും കണ്ടു
വചനമായി തിരയിലും കണ്ടു
നാഥാ നിന്നെ ഞാൻ കണ്ടു
കൂരിരുൾ നോവിലും ഇടറുമെൻ വഴിയിലും
നാഥാ നിന്നെ ഞാൻ കണ്ടു
യേശുനാഥാ നിന്നെ കണ്ടു
Chorus : വാഴ്ത്തിപാടാം വാഴ്ത്തിപാടാം
യേശുവിൻ നാമത്തെ വാഴ്ത്തിപാടാം
വിരിയുമീ ഇതളിലും കണ്ടു
എരിയുമീ തിരിയിലും കണ്ടു
എന്നിലെ ശ്വാസമായി നീ നിറഞ്ഞു
എൻ ആത്മാവിൻ നാളമായി നീ തെളിഞ്ഞു
ഈ നാദത്തിലും അതിൻ രൂപത്തിലും
മഴവില്ലിലും തിങ്കളിൻ ചന്തത്തിലും
ഈ സ്വരമേഴിലും
യേശുനാഥാ നിന്നെ കണ്ടു ..........(മഴയിലും വെയിലിലും)
ചുമടതിൻ ചുമലിലും കണ്ടു
മുറിവിതിൻ അറിവിലും കണ്ടു
മുൾമുടി ചോരയിൽ ഞാൻ കരഞ്ഞു
എൻ പാപത്തിൻ ഭാരം നീ പേറി നിന്നു
ഈ വാനത്തിലും മറു തീരത്തിലും
ഇളം കാറ്റിലും പൂങ്കുയിൽ ഗാനത്തിലും
എൻ മിഴിനീരിലും
യേശുനാഥാ നിന്നെ കണ്ടു ..........(മഴയിലും വെയിലിലും)