അൻപു നിറഞ്ഞവനാം മനുവേൽ തമ്പുരാനേ അടിയാർ;
കമ്പി വീണ സ്വരങ്ങൾ മുഴക്കി കുമ്പിടുന്നാദരവാൽ(2)
പാദം വണങ്ങിടുന്നേൻ സ്വാമിൻ തൃപ്പാദം വണങ്ങിടുന്നേൻ
മോദം വളർടുന്നേൻ മനതാർ പ്രേമം നിറഞ്ഞിടുന്നേൻ
എങ്ങു പോകുന്നു കാന്താ അവിടെ ഞങ്ങളും വന്നിടുവാൻ;
തിങ്ങിന കാന്തിയെഴും വലംകൈ തന്നു നടത്തേണമേ(2)
കാട് മലകളുണ്ടേ വനത്തിൽ ഘോരമൃഗങ്ങളുണ്ടേ;
വീട് മുറിച്ചിടുന്നോർ കള്ളർ വഴി നീളെ ഇരുപ്പുമുണ്ട്(2);-
ഒട്ടും വഴങ്ങിടാത്തൊരിസ്മായിൽ പുത്രനും അമ്മയുമീ;
വീട്ടിൽ വളർന്ന വന്നാൽ കലഹം ഏറ്റം പെരുകിടുമേ(2)
തട്ടി വെളിക്കിവരെ ഇറക്കി വിട്ടു കളഞ്ഞിടാഞ്ഞാൽ;
വീട്ടിൽ ഐസക് സുഖേന പാർമെന്നൊട്ടും നിനച്ചിടേണ്ട(2);-
സൂര്യനുദിച്ചുയരും സമയം കാരിരുൾ നീങ്ങിടുമേ;
സ്വാമി തിരുച്ചു വരുമളവിൽ ഖേദ മൊഴിഞ്ഞിടുമേ(2)
രാജനമസ്കാരം സ്വർല്ലോക രാജനമസ്കാരം;
സർവും സൃഷ്ടി ചെയ്തോരനാദ്യനാം ദേവാ നമസ്കാരം(2);-