Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 433 times.
Ie manshareeram maridum

1 Iee manshareeram maridum vinshareeram prapikkum
Ikkare ninne akkare eththum
iee mannu mannil chernnidum naale aarupokumo
aararinju orungi nilkkukaa
eppozhum yathrakkaay naam orungukaa

2 nashvaramaneelokam kathi erinjnjeedume
venthurukum bhoomi mothamaay(2)
iee bhoovil naam nediyathellaam
pattu poyeedume svanthamalla koodevarilla
iee yaathrayil koottinaay aarumvarilla(2)

3 thannethaan thyajikkuka vegam krooshedukkuka
yeshuve pin’gamikkuka(2)
lakshyam thettidathe naam vegam ethichernnidum
aashicha thuramukhathu naam
santhoshamaay paadidum vishudhar koottathil(2)

4 bhoomi ilakimaaridum aakasham maanjupoyidum
ilakaatharajyam prapicheedum njaan(2)
bhakthiyode jeeviche daivathe sevichidaam
dahippikkum agani allayo
vaakku maaraatha daivamallayo(2)

ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും

1 ഈ മൺശരീരം മാറിടും വിൺശരീരം പ്രാപിക്കും
ഇക്കരെ നിന്ന് അക്കരെ എത്തും(2)
ഈ മണ്ണു മണ്ണിൽ ചേർന്നിടും നാളെ ആരുപോകുമോ
ആരറിഞ്ഞു ഒരുങ്ങി നിൽക്കുകാ
എപ്പോഴും യാത്രക്കായ് നാം ഒരുങ്ങുകാ(2)

2 നശ്വരമാണീലോകം കത്തി എരിഞ്ഞീടുമേ
വെന്തുരുകും ഭൂമിമൊത്തമായ്(2)
ഈ ഭൂവിൽ നാം നേടിയതെല്ലാം
പട്ടു പോയീടുമേ സ്വന്തമല്ല കൂടെവരില്ല
ഈ യാത്രയിൽ കൂട്ടിനായ് ആരുംവരില്ല(2)

3 തന്നെതാൻ ത്യജിക്കുക വേഗം ക്രൂശെടുക്കുക
യേശുവേ പിൻഗമിക്കുക(2)
ലക്ഷ്യം തെറ്റിടാതെ നാം വേഗം എത്തിച്ചേർന്നിടും
ആശിച്ച തുറമുഖത്തു നാം
സന്തോഷമായ് പാടിടും വിശുദ്ധർകൂട്ടത്തിൽ(2)

4 ഭൂമി ഇളകിമാറിടും ആകാശം മാഞ്ഞുപോയിടും
ഇളകാത്തരാജ്യം പ്രാപിച്ചീടും ഞാൻ(2)
ഭക്തിയോടെ ജീവിച്ച് ദൈവത്തെ സേവിച്ചിടാം
ദഹിപ്പിക്കും അഗ്നി അല്ലയോ
വാക്കു മാറാത്ത ദൈവമല്ലയോ(2)

More Information on this song

This song was added by:Administrator on 18-09-2020