യേശുവേ കാണുവാൻ ആശയേറിടുന്നെ
യേശുവിൻ പൊന്മുഖം ആശയായ് മുത്തിടാൻ
തീർന്നിടും തീർന്നിടും പാരിലെ ദുരിതം
ചേർന്നിടും ചേർന്നിടും ഞാൻ സ്വർഗ്ഗവീട്ടിൽ
മണ്ണിലെ ജീവിതം കണ്ണുനീർ മാത്രമേ
വിണ്ണിൽ ചെന്നെത്തുമ്പോൾ കണ്ണുനീർ മാറുമേ
കർത്തൻ എനിക്കായ് തീർത്ത ഭവനത്തിൽ
കർത്താവിൻ കൂടെ ഞാൻ പാർത്തിടും നിത്യമായ്
പാർത്തലേ വേല ഞാൻ തീർത്തു നിന്നീടുമേ
കർത്തൻ വരുമ്പോൾ താൻ ചേർത്തിടും എന്നെയും
സന്തോക്ഷ ദേശത്തിൽ കാന്തനെ കാണുമ്പോൾ
ഏന്തൊരാനന്ദമെ ഏന്തൊരാനന്ദമെ
പുഞ്ചിരി തൂകുന്ന അഞ്ചിത പൊന്മുഖം
കാണുവതിന്നായ് വാഞ്ചയെറിടുന്നെ
എന്നിങ്ങു വന്നിടും എന്നാത്മ നാഥനെ
വന്നിടണേ വേഗം എന്നെ ചേർത്തിടുവാൻ
പരമരാജാവ് വരുവതിൻ കാലമായ്
പാരിലെ ദുരിതവും തീരുവാൻ കാലമായ്
താമസമില്ലിനി പ്രേമകാന്തൻ വരുവാൻ
ആ മുഖശോഭയിൽ എന്മുഖം ശോഭിക്കും