Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 390 times.
Ente neethiman vishvaasathodennum

Ente neethiman vishvaasathodennum
Jeevicheedume bhakthiyullonaayi (2)
Pinmaarukilla thaan munpotdu pokum
Nithyathakkaayi ottam thikakkum (2)

1 Vishvasichu jeevaraksha praapicheeduvaan
Daiva prasaadam ulloraay theernneeduvaan(2)
Neethiyum vishwaasavum varddhicheedatte
Sathya suvisheshakarayi poyiduvaan(2)

2 Loka saneham daivathodu Shathruthvam allo
Lokamoha vezhchakalaal thakarnneetalle(2)
Keezheyulla pathaalam ozhinju pokaam
Meetheyulla swarggarajyam swanthamaakkaam(2)

3 Yeshu varunnu neethiyulla karthaavaayi
Neethiyode jeevitham nayichavarkkaayi(2)
Marakkalle sabhaye vegam unaroo
Aathma'nathhan yeshuve ethirelkkuvaan(2)

എന്റെ നീതിമാൻ വിശ്വസത്തോടെന്നും

എന്റെ നീതിമാൻ വിശ്വാസത്തൊടെന്നും
ജീവിച്ചീടുമേ ഭക്തിയുള്ളോനായി(2)
പിന്മാറുകില്ല താൻ മുൻപോട്ടു പോകും
നിത്യതക്കായി ഓട്ടം തികക്കും(2)

1 വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ചീടുവാൻ
ദൈവ പ്രസാദം ഉള്ളോരായ് തീർന്നീടുവാൻ(2)
നീതിയും വിശ്വാസവും വർദ്ധിച്ചീടട്ടെ
സത്യ സുവിശേഷകരായി പോയിടുവാൻ(2)

2 ലോക സ്നേഹം ദൈവത്തൊടു ശത്രുത്വം അല്ലോ
ലോകമോഹ വേഴ്ച്ചകളാൽ തകർന്നീടല്ലേ(2)
കീഴെയുള്ള പാതാളം ഒഴിഞ്ഞു പോകും
മീതെയുള്ള സ്വർരാജ്യം സ്വന്തമാക്കാം(2)

3 യേശു വരുന്നു നീതിയുള്ള കർത്താവായി
നീതിയോടെ ജീവിതം നയിച്ചവർക്കായി(2)
മറക്കല്ലേ സഭയേ വേഗം ഉണരൂ
ആത്മനാഥൻ യേശുവേ എതിരേല്ക്കുവാൻ(2)

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Ente neethiman vishvaasathodennum