1 ഉന്നതൻ നീ അത്യുന്നതൻ നീ
അങ്ങേപ്പോലൊരു ദൈവമില്ലാ(2)
അത്ഭുതവാൻ അതിശയവാൻ
നീ മാത്രമെൻ ദൈവമെന്നും(2)
2 നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോ
നന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2)
തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോ
നന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2);- ഉന്നത..
3 നടത്തിയ വഴികളെ ഓർത്തിടുമ്പോൾ
കരുതിയ കരുതൽ നിനച്ചീടുമ്പോൾ(2)
സ്തുതിക്കുവാൻ ആയിരം നാവുപോരായേ
എങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2);- ഉന്നത..