അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യം
നിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോ
ഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേ
മഹത്തരം ഹാ ശ്രേഷ്ഠമേ അത്
രാജാധി രാജാവാം കർത്താധി കർത്തൻ നീ
ആരാധനക്കേവം യോഗ്യനും നീ
1 അത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീ
അസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂ
ഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചു
പുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾ
2 രോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീ
പാപികൾക്കു മോചനം നൽകി
ക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽ
എൻ പാപം മുറ്റും നീങ്ങിപ്പോയായല്ലോ
എൻ ആത്മാവെന്നെന്നും നിൻ സ്തുതികൾ വർണ്ണിക്കും
നിൻ അത്ഭുതനാമത്തെ വാഴ്ത്തിടും ഞാൻ