Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1123 times.
Nin krupayil njan aashrayikkunne

1 nin krupayil njaan ashrayikkunne –nin
manassalivil njaan charunne
ennashvasavum ente aanandavum-ie
avaniyil nee mathrame

parishuddhane nin padapeedathil
nin vilikettu varunnu njaan
sampurnnamayi enne sampurnnamayi
nin hitham cheyivan njaan samarppikkunnu

2 papathin aazhathil njaan valanjappol-daiva
vazhikale ariya’thalanjappol
nin sneham enneyum thedivannu
raksha danamenikkekiyathal-deva;-

3 ariyaymayude kalangkalai manni-
lanavadhi naalukal paazhakki njaan
nin seva cheyithu njaan jeevikatte-ennil
ninnishdam niraveratte-ini;-

4 ennile evvidha bharangalum-enmel
muruke chernnidum doshangalum
neekkuken priyane ninnathma shakthial
ennottam njaan odiduvan-muttum;-

നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ നിൻ

1 നിൻ കൃപയിൽ ഞാൻ ആശ്രയിക്കുന്നേ-നിൻ
മനസ്സലിവിൽ ഞാൻ ചാരുന്നേ
എന്നാശ്വാസവും എന്റെ ആനന്ദവും-ഈ
അവനിയിൽ നീ മാത്രമേ

പരിശുദ്ധനെ-നിൻ പാദപീഠത്തിൽ
നിൻ വിളികേട്ടു വരുന്നു ഞാൻ
സമ്പൂർണ്ണമായ്-എന്നെ സമ്പൂർണ്ണമായ്
നിൻഹിതം ചെയ് വാൻ ഞാൻ സമർപ്പിക്കുന്നു

2 പാപത്തിന്നാഴത്തിൽ ഞാൻ വലഞ്ഞപ്പോൾ-ദൈവ
വഴികളെ അറിയാതലഞ്ഞപ്പോൾ
നിൻ സ്നേഹമെന്നേയും തേടിവന്നു
രക്ഷാദാനമെനിക്കേകിയതാൽ-ദേവ;-

3 അറിയായ്മയുടെ കാലങ്ങളായ് മന്നി-
ലനവധി നാളുകൾ പാഴാക്കി ഞാൻ
നിൻ സേവ ചെയ്തു ഞാൻ ജീവിക്കട്ടെ-എന്നിൽ
നിന്നിഷ്ടം നിറവേറട്ടെ-ഇനി;-

4 എന്നിലെ എവ്വിധഭാരങ്ങളും-എൻമേൽ
മുറുകെ ചേർന്നിടും ദോഷങ്ങളും
നീക്കുകെൻ പ്രിയനെ നിന്നാത്മശക്തിയാ-
ലെന്നോട്ടം ഞാനോടിടുവാൻ-മുറ്റും;-

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Nin krupayil njan aashrayikkunne