നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻ
ശോഭനമായൊരു ദേശമതിൽ
പ്രിയനുമായുള്ള വാസമതോർക്കുമ്പോൾ
ഇല്ലില്ല ഖേദം തെല്ലുമെന്നിൽ
ഇത്രമാം സ്നേഹം എന്നിൽ പകർന്ന്
മാറോട് ചേർത്ത സ്നേഹനാഥാ
അങ്ങല്ലാതാരും ആശ്രയം വെയ്പ്പാൻ
ഇല്ലില്ല വേറെ ഈ ധരയിൽ
പോയതുപോൽ താൻ വേഗം വരാമെന്ന്
ചൊല്ലി പിരിഞ്ഞൊരെൻ യേശുനാഥാ
പൊൻമുഖം കാണ്മാൻ വാഞ്ചയതേറുന്നേ
ഇല്ലില്ല മറ്റൊന്നും ജീവിതത്തിൽ