Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 6579 times.
arppin nadam uyarunnitha

arppin nadam uyarunnitha halleluyya halleluyya
mahatvattin rajan ezhunnallunnu koittinde adhipanavan (2)

poyitam van koithinayi vilanja vayalukalil
neditan i lokattekkal vilayerumatmavine (2)

irulerunnu paridathil illini naladhikam
ittiri vettam pakarnnitan ita njan ayaykkaname (2) (poyitam ..)

aare njan ayaykkendu aarini poyitum
arumanatha nin impasvaram muzhangunnen kathukalil (2) (poyitam ..)

oru nalil nin sannidhiyil varume annatiyar
olinna kaikalumay nilppan itayay tirarute (2) (peayitam..)

ആര്‍പ്പിന്‍ നാദം ഉയരുന്നിതാ

ആര്‍പ്പിന്‍ നാദം ഉയരുന്നിതാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ
മഹത്വത്തിന്‍ രാജന്‍ എഴുന്നള്ളുന്നു കൊയ്ത്തിന്‍റെ അധിപനവന്‍ (2)

പോയീടാം വന്‍ കൊയ്ത്തിനായ് വിളഞ്ഞ വയലുകളില്‍
നേടീടാന്‍ ഈ ലോകത്തേക്കാള്‍ വിലയേറുമാത്മാവിനെ (2)
                                  
ഇരുളേറുന്നു പാരിടത്തില്‍ ഇല്ലിനി നാളധികം
ഇത്തിരി വെട്ടം പകര്‍ന്നീടാന്‍ ഇതാ ഞാന്‍ അയയ്ക്കണമേ (2) (പോയീടാം..)
                                  
ആരെ ഞാന്‍ അയയ്ക്കേണ്ടൂ? ആരിനി പോയീടും?
അരുമനാഥാ നിന്‍ ഇമ്പസ്വരം മുഴങ്ങുന്നെന്‍ കാതുകളില്‍ (2) (പോയീടാം..)
                                  
ഒരു നാളില്‍ നിന്‍ സന്നിധിയില്‍ വരുമേ അന്നടിയാര്‍
ഒഴിഞ്ഞ കൈകളുമായ് നില്‍പ്പാന്‍ ഇടയായ് തീരരുതേ (2) (പോയീടാം..)

 

More Information on this song

This song was added by:Administrator on 24-02-2018