സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ
നിൻതിരുകൃപയോ സാന്ത്വനകരമേ
1 ചന്തം ചിന്തും നിന്തിരുകരമെൻ
ചിന്താഭാരം നീക്കിടുന്നതിനാൽ
2 എരിതീ സമമായ് ദുരിതം പെരുകി
ദഹനം ചെയ്തിതു ഗുണചയമഖിലവും
3 അന്നാളിൽ നിന്നാശയമുരുകി
വന്നെൻ പേർക്കായ് ക്രൂശിൽ നീ കയറി
4 ഒരു നാൾ തവ കൃപ തെളിവായ് വന്നു
കരളു തുറന്നു കരുതി ഞാനന്നു
5 എത്താസ്നേഹം കരുതി നീയെന്റെ
ചിത്താമോദം വരുത്തി നീ പരനേ!
6 എന്തേകും ഞാൻ പകരമിതിന്നു
ചിന്തിച്ചാൽ ഞാനഗതിയെന്നറിവായ്
7 എൻ നാളെല്ലാം നിന്നുടെ പേർക്കായ്
മന്നിൽ നിൽപ്പാൻ കരുണ നീ ചൊരിക