Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 835 times.
Ennu nee vannidum en priya

Ennu nee vannidum en prriya Yeshuve
Ninmukam kandu njaan aanandippaan
Klesham nirayumee bhuvilen aashrayam
Ennum nee mathrame Yeshudeva

Lokamamsagarathil njaanoru thoniyay
Ennil nee vannidenam akkareyetheduvan
En priyane vannidane
Van thiramalakal eeridumpol;-

Lokamaruvil aashrayam thedi
Vadithalarnnaho veezhunnu marthayar
Nirtheeduka rakshakane veezathe
Enne nithyathayolam iee maruvil;-

Ennu ninnodukude njaan vanidum
Nityayugangalay marthyatha neengi
En nadane kandidaray
Mannile kleshangal theernnidaray;-

എന്നു നീ വന്നിടും എൻ പ്രിയ യേശുവേ

എന്നു നീ വന്നിടും എൻ പ്രിയ യേശുവേ
നിന്മുഖം കണ്ടു ഞാൻ ആനന്ദിപ്പാൻ
ക്ലേശം നിറയുമി ഭൂവിലെൻ ആശ്രയം
എന്നും നീ മാത്രമേ യേശുദേവാ

1 ലോകമാംസാഗരത്തിൽ ഞാനൊരു തോണിയായ്
എന്നിൽ നീ വന്നിടേണം അക്കരെയെത്തീടുവാൻ
എൻ പ്രിയനെ വന്നിടണേ
വൻ തിരമലകൾ ഏറിടുമ്പോൾ;- എന്നു നീ...

2 ലോകമരുവിൽ ആശ്രയം തേടി
വാടിത്തളർന്നഹോ വീഴുന്നു മർത്യർ
നിർത്തീടുക രക്ഷകനെ വീഴാതെ
എന്നെ നിത്യതയോളം ഈ മരുവിൽ;- എന്നു നീ...

3 എന്നു നിന്നോടുകൂടെ ഞാൻ വന്നിടും
നിത്യയുഗങ്ങളായ് മർത്യത നീങ്ങി
എൻ നാഥനെ കണ്ടിടാറായ്
മന്നിലെ ക്ലേശങ്ങൾ തീർന്നിടാറായ്;- എന്നു നീ...

More Information on this song

This song was added by:Administrator on 17-09-2020