വീണകൾ മീട്ടി പാടിടുന്നേ
വീണ്ടെടുപ്പിൻ ഗാനങ്ങളെ
1 പാപത്തിൻ പാതയിൽ ക്ഷീണനായ് ഓടുമ്പോൾ
സ്നേഹക്കരം നീട്ടി മാറോടണച്ചല്ലോ
നിൻ സ്നേഹമോർത്തിടുമ്പോൾ-നാഥാ
എന്തു ഞാൻ ചെയ്തിടേണ്ടു;-
2 സ്വന്തമായോരെല്ലാം അന്യരായ്മാറുമ്പോൾ
ആലംബമില്ലാതെ ഏകനായ്ത്തീരുമ്പോൾ
തള്ളാത്തൊരുറ്റസഖി-നിത്യ
വീട്ടിൽ ഞാനെത്തുംവരെ;-
3 കൂരിരുൾ മൂടുന്ന ദുഃഖവേളകളിൽ
ആശ്വാസദായകൻ മാറാത്ത സ്നേഹിതൻ
അവനെന്നെ മാറോടണയ്ക്കും-ഞാൻ
തൻ പാദം മുത്തം ചെയ്യും;-
4 അന്നെൻ കണ്ണീരും തീരും വിലാപവും
ദുഃഖം മറന്നു ഞാൻ ഗാനങ്ങൾ പാടിടും
ഇനിയെത്ര വൈകിടുമോ-നാഥാ
കാത്തു ഞാൻ പാർത്തിടുന്നേ;-