Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 428 times.
Yahova ente sangkethavum

1 yahova ente sangkethavum
ente shailavum balavum
ente kottayum ente gopuravum
angeyil njaan aashrayikkum

ente parayaya daivam ente parichayaya daivam
ente rakshayaya daivam ente snehamaya daivam
sthuthikkum njanennum aaradhikkum
ente priya rakshakane

2 sthuthyanaya yahovaye
njaan vilichapekshichidum
daivam balamulla shathruve kalkezhakkum
njaan jaya ghosham muzhakkidum(2);-

3 anarthha divasangal vannedilum
ente daivam thunayay varum
uyarathil ninnu thaan kainetti
ente pranane viduvichidum;-

4 marubhuprayanathil thakarnnidumpol
nathhan marvvil njaan charidume
megha sthambhathin kezhenne vazhi nadathum
svargga kananil chernnidume;-

യഹോവ എന്റെ സങ്കേതവും

1 യഹോവ എന്റെ സങ്കേതവും
എന്റെ ശൈലവും ബലവും
എന്റെ കോട്ടയും എന്റെ ഗോപുരവും
അങ്ങേയിൽ ഞാൻ ആശ്രയിക്കും

എന്റെ പാറയായ ദൈവം എന്റെ പരിചയായ ദൈവം
എന്റെ രക്ഷയായ ദൈവം എന്റെ സ്നേഹമായ ദൈവം
സ്തുതിക്കും ഞാനെന്നും ആരാധിക്കും
എന്റെ പ്രിയ രക്ഷകനെ

2 സ്തുത്യനായ  യഹോവയെ
ഞാൻ വിളിച്ചപേക്ഷിച്ചിടും
ദൈവം ബലമുള്ള ശത്രുവെ കാൽ കീഴാക്കും
ഞാൻ ജയഘോഷം മുഴക്കിടും(2);-

3 അനർത്ഥ ദിവസങ്ങൾ വന്നീടിലും
എന്റെ ദൈവം തുണയായ് വരും
ഉയരത്തിൽ നിന്നു താൻ കൈനിട്ടി
എന്റെ പ്രാണനെ വിടുവിച്ചിടും;-

4 മരുഭൂപ്രയാണത്തിൽ തകർന്നിടുമ്പോൾ
നാഥൻ മാർവ്വിൽ ഞാൻ ചാരിടുമേ
മേഘ സ്തംഭത്തിൻ കീഴെന്നെ വഴി നടത്തും
സ്വർഗ്ഗ കനാനിൽ ചേർന്നിടുമേ;-

More Information on this song

This song was added by:Administrator on 26-09-2020