ദൈവം ന്യായാധിപൻ
അവൻ നീതിയോടെ വാഴുമേ
തനിക്കായ് കാത്തിരിക്കും ശുദ്ധരെ
എല്ലാം തന്നോടു കൂടെ ചേർക്കുമേ
1 അവൻ താൻ അവർ തൻ കൺകളിൽ നിന്നും
കണ്ണുനീർ തുടച്ചീടുമേ(2)
ദുഃഖവും നെടുവീർപ്പും ഓടിപ്പോകുമേ
അവർക്കെന്നെന്നും നിത്യനന്ദം ഉദിക്കുമേ (2);- ദൈവം...
2 ഭൂവിൽ അവർ വസിച്ചിടുമേ
അവർ നീതിയോടു വാഴുമേ(2)
തൻ വിശുദ്ധരെല്ലാരും ഒന്നു ചേർന്നിടുമേ
തന്നോടുകൂടി നിത്യം ആനന്ദിക്കുമേ (2);- ദൈവം...