Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 342 times.
Swargasathoshavum swargeeya vasavum
സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവും

1 സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവും
സകലവുമെൻ പേർക്കായ് നീ വെടിഞ്ഞുവോ
മഹിമാസനത്തിന്റെ മഹനീയ സന്നിധി
മമ ജീവനെപ്രതി നീ മറന്നുവോ

എൻ പ്രിയനേ നിന്നോടു ചേരുവാൻ
എൻ പ്രാണനെന്ന് വാജ്ഛിക്കുന്നേ
നിൻ സ്നേഹത്താൽ നിറഞ്ഞു വാഴുവാൻ
എൻ ഹൃദയം ദാഹിക്കുന്നേ

2 നിന്ദ്യമാം ക്രൂശതിൽ ഉള്ളം തകർന്നു നീ
എൻ പേർക്കായ് ചാകുവാൻ താണിറങ്ങിയോ
ഈ ദിവ്യ സ്നേഹത്തിന്നാഴമുയരവും
നീളവും വീതിയും ആർ വർണ്ണിച്ചിടും;- എൻ...

3 എൻ പാപഭാരവും ശാപരോഗങ്ങളും
നിൻ തിരു മേനിമേൽ നീ വഹിച്ചല്ലോ
ആയതിനല്പവും യോഗ്യനല്ലേഴ ഞാൻ
ആശ്വാസ ദായകാ നിൻ കൃപയല്ലോ;-

4 കുശവനിൻ കയ്യിലെ കളിമണ്ണുപോലവേ
നിൻ മാനപാത്രമായ്-മനഞ്ഞീടേണം
നിൻ മാനപാത്രമായ് നീ മനഞ്ഞീടെണം
എൻ പ്രാണനായകാ നിൻ ഹിതം ചെയ് വാ;- എൻ

5 പ്രിയനുമായുള്ള വാസം ഞാനോർക്കുമ്പോൾ
ഈ ലോകലാഭങ്ങൾ ചേതമെന്നെണ്ണുന്നേ
നിർമ്മലനായെന്നെ കാത്തു സൂക്ഷിക്കുവാൻ
ശക്തനായോനിൽ ഞാൻ ആശ്രയിക്കുന്നേ;- എൻ

More Information on this song

This song was added by:Administrator on 25-09-2020