1 രക്ഷിപ്പാൻ കഴിയാതെവണ്ണം
രക്ഷകാ നിന്റെ കൈ കുറുകീട്ടില്ല
കേൾക്കുവാൻ കഴിയാതെവണ്ണം
കേൾവിയും നിനക്കൊട്ടും കുറഞ്ഞിട്ടില്ല
യഹോവാ ഭക്തൻമാർ തമ്മിൽ പറയും
യഹോവ ശ്രദ്ധയോടതു ശ്രവിക്കും
അരുതാത്തൊരു വാക്കുരിയാടാതെൻ
അധരം നീ കരുതണമെ
2 നിന്റെ പേർ വിളിച്ചു വേർതിരിക്കപ്പെട്ടോർ
നിത്യനാമത്തിലനുതപിച്ചൊരുമിക്കുമ്പോൾ
സ്വർഗ്ഗവാതിൽ തുറന്നിടുമനുഗ്രഹങ്ങൾ
തരുമരുളിയപോൽ കൃപകൾ
3 മഴ വീഴാതെയാകാശം അടച്ചിടുവാൻ തീ-
മഴ വീണ് യാഗപീഠം ദഹിച്ചിടുവാൻ
ഏലിയാവിൻ ബലമിന്നു പകരേണമേ
ബലഹീനരിൻ ഉടയവനേ