മരുഭൂവിൽ എന്നെന്നും തുണയായവൻ
എരിവെയിലിലെന്നെന്നും തണലായവൻ
നൽ പാതയിൽ നിത്യം നയിക്കുന്നവൻ
വഴുതാതെ കാക്കേണമേ - ഒരുനാളും
വീഴാതെ താങ്ങേണമേ
നിന്നോട് ക്ഷമ യാചിപ്പാൻ
ഇല്ല യോഗ്യത തെല്ലുമെന്നിൽ
അങ്ങേ മാർവോടു ചേർന്നിരിപ്പാൻ
പ്രിയമേറുന്നേ നാഥനെ
എൻ പ്രാണനെ എൻ ജീവനെ
എൻ യേശുവേ എൻ ആശയെ
അങ്ങേ പിരിഞ്ഞീടുവാൻ
കഴിയില്ല എൻ നാഥനെ
എന്നും അങ്ങിൽ അലിഞ്ഞീടുവാൻ
കൊതിയേറുന്നെ പ്രിയനേ
പകരൂ നിൻ സ്നേഹമെന്നിൽ
നീട്ടു കരുണാർദ്രമാം കരങ്ങൾ
നിന്റെ കൂടെ നടന്നീടുവാൻ
വരമെനിക്കേകിടണെ
എൻ പ്രാണനെ എൻ ജീവനെ
എൻ യേശുവേ എൻ ആശയെ
അങ്ങേ പിരിഞ്ഞീടുവാൻ
കഴിയില്ല എൻ നാഥനെ
എന്നും അങ്ങിൽ അലിഞ്ഞീടുവാൻ
കൊതിയേറുന്നെ പ്രിയനേ