ലോകത്തിൻ മോഹങ്ങളാൽ
വിരഞ്ഞോടിടുമെൻ പ്രിയരെ
നാശത്തിൻ കൂപമതിൽ വീഴാതേശു വിളിക്കുന്നിതാ
1 അദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേ
ആശ്വാസമേകുമവൻ നിന്റെ ആനന്ദദായകൻ താൻ
സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-
2 ആശയവരുമേ, നിരാശയരായവരേ
ആശ്രയമേകുമവൻ നിന്റെ ആനന്ദദായകൻ താൻ
സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ
3 തൽക്കാല മോദത്തിനായ് സുഖഭോഗങ്ങൾ തേടുവോരേ
നിത്യസന്തോഷത്തിനായ് രക്ഷാദായകൻ ചാരേ വരു
സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-
4 രോഗത്തിൻ കാഠിന്യത്താൽ ഏറ്റം ഭാരപ്പെടുന്നവരേ
രോഗിക്കു വൈദ്യനവൻ പിന്നെ പാപിക്കുരക്ഷയും താൻ
സ്നേഹമായ് നിന്നെ വിളിക്കുന്നിതാ യേശു വിളിക്കുന്നിതാ;-