Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1547 times.
Unnathan yeshu kristhuvin

1 unnathan yeshu kristhuvin namam
urvviyilengum uyarthedaam
unarnnidam balam dharichedam
uyarppin raajan ezhunnellaray

daivakrpakal perukidatte
daiva mahimaykkaayi
jeevan thyajicheduka
vela thikachcheduka

2 neethimante nilavilikettu
viduvichedum than karathal
avangkalekku nokkidum mukhangal
avanilennum modichidum;- daiva...

3 aashrayamarum illennu cholli
aadhiyil aandu valayenda
aashritharkkaalambam yeshu thanallo
aakulamellam nekkiduka;- daiva...

4 pathaykku deepam yeshuthanallo
pathavittodi poyidalle
patharidathe padangal veykkaam
pathikkayilla nilam parichaay;- daiva...

5 muttolamalla arayolamalla
pathyamaam vellam ozhukidunnu
neenthittallathe kadappan vayatha
aathmanadiyil aanandikkaam;- daiva...

6 paraparan than vannidum vegam
parannu vegam naam poyidume
paramanodu nithyamaay vaazhum
parama bhagyam prapichidum;- daiva...

ഉന്നതൻ യേശുക്രിസ്തുവിൻ നാമം

1 ഉന്നതൻ യേശുക്രിസ്തുവിൻ നാമം
ഉർവ്വിയിലെങ്ങും ഉയർത്തീടാം
ഉണർന്നിടാം ബലം ധരിച്ചീടാം
ഉയർപ്പിൻ രാജൻ എഴുന്നെള്ളാറായി

ദൈവകൃപകൾ പെരുകിടട്ടെ
ദൈവ മഹിമയ്ക്കായി
ജീവൻ ത്യജിച്ചീടുക
വേലതികച്ചീടുക

2 നീതിമാന്റെ നിലവിളികേട്ടു
വിടുവിച്ചീടും തൻ കരത്താൽ
അവങ്കലേക്കു നോക്കിടും മുഖങ്ങൾ
അവനിലെന്നും മോദിച്ചിടും;- ദൈവ...

3 ആശ്രയമാരും ഇല്ലെന്നുചൊല്ലി
ആധിയിൽ ആണ്ടു വലയേണ്ട
ആശ്രിതർക്കാലംബം യേശു താനല്ലോ
ആകുലമെല്ലാം നീക്കിടുക;- ദൈവ...

4 പാതയ്ക്കു ദീപം യേശുതാനല്ലോ
പാതവിട്ടോടി പോയിടല്ലേ
പതറിടാതെ പാദങ്ങൾ  വെയ്ക്കാം
പതിക്കയില്ല നിലം പരിചായ്;- ദൈവ...

5 മുട്ടോളമല്ല അരയോളമല്ല
പത്ഥ്യമാം വെള്ളം ഒഴുകിടുന്നു
നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത
ആത്മനദിയിൽ ആനന്ദിക്കാം;- ദൈവ...

6 പരാപരൻ താൻ വന്നിടും വേഗം
പറന്നുവേഗം നാം പോയിടുമേ
പരമനോടു നിത്യമായ് വാഴും
പരമഭാഗ്യം പ്രാപിച്ചിടും;- ദൈവ...

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Unnathan yeshu kristhuvin