Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 409 times.
Kristhu nammude nethavu venu

kristu nammude nethavu venu kumpidam
mrithuyuve venna jethavu vendum vannidum

1 bethalahemil jathanay nammi-
lareyum poleyayathinale
nalthorum nam'mude bharam chumakkum
nalla snehithanam ennumeesh

2 papam vahichu padu sahichu
krushil marichu vijayam varichu
thane uyirthu sathane thakarthu
vazhunnunnathathil innenneshu

3 mannavan vannal annavan onnay
kannuneer thornnanandamay nannay
than makkal chernnalasyangkal thernna-
modamay vazhum naam ennumennum

4 ennum sthuthikkam venu namikkam
je je jaya kahalangngkal muzhakkaam
nammude nethaavu nithyam jayikka
aamen halleluyyaa halleluyyaa

ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം

ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം
മൃത്യുവെ വെന്ന ജേതാവു വീണ്ടുംവന്നിടും

1 ബേതലഹേമിൽ ജാതനായ് നമ്മി-
ലാരെയും പോലെയായതിനാലെ
നാൾതോറും നമ്മുടെ ഭാരം ചുമക്കും
നല്ല സ്നേഹിതനാം എന്നുമേശു

2 പാപം വഹിച്ചു പാടു സഹിച്ചു 
ക്രൂശിൽ മരിച്ചു വിജയം വരിച്ചു
താനേ ഉയിർത്തു സാത്താനെ തകർത്തു
വാഴുന്നുന്നതത്തിൽ ഇന്നെന്നേശു

3 മന്നവൻ വന്നാലന്നവനൊന്നായ് 
കണ്ണുനീർ തോർന്നാനന്ദമായ് നന്നായ്
തൻമക്കൾ ചേർന്നാലസ്യങ്ങൾ തീർന്നാ
മോദമായ് വാഴും നാം എന്നുമെന്നും

4 എന്നും സ്തുതിക്കാം വീണു നമിക്കാം 
ജേ ജേ ജയ കാഹളങ്ങൾ മുഴക്കാം
നമ്മുടെ നേതാവു നിത്യം ജയിക്ക
ആമേൻ ഹല്ലേലുയ്യാഹല്ലേലുയ്യാ

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Kristhu nammude nethavu venu