ഒരു ശേഷിപ്പിതാ വരുന്നേ
പുതു തലമുറയിതാ വരുന്നേ
ഉയർപ്പിൻ ശക്തിയുമായ്.. അതെ
ആർപ്പിൻ നാദവുമായ്
ഒരു ശേഷിപ്പിതാ.....
ആഴിമേൽ നടന്നവനെ .....
സിംഹകുഴിയിലിറങ്ങിയോനെ
അഗ്നിനാവായി പടർന്നവനെ...എന്നെ
ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ...
തിരുനാമത്തെ ഉയർത്തീടുവാൻ
തിരുവചനത്തെ ഘോഷിച്ചീടാൻ
സാത്താനെ തുരത്തീടുവാൻ...എന്നെ
ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ
സത്യത്തിൽ നയിച്ചീടുവാൻ
നിൻ ജനത്തെ നേടീടുവാൻ
ശിഷ്യരായി തീർത്തിടുവാൻ...എന്നെ
ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…