1 യേശുവെന്റെ കൂടെയുണ്ട് വചനമെൻ കാവലുണ്ട്
മാറുകില്ലാ വിശ്വാസമാം പാതയിൽ
പോരുകളെ നേരിടുവാൻ പാതകളിൽ ദീപമായെൻ
പ്രാണനാഥൻ കർത്താവെന്റെ കൂടുണ്ട്
എന്റെ വിശ്വസം ദൈവ മഹത്വമാകും
എന്റെ പോരാട്ടം ജയം പ്രാപിച്ചിടും
പ്രത്യാശയെന്നിൽ പുതുജിവനായി
എന്റെ യേശുവിൻ ആത്മാവാൽ പ്രാപിച്ചിടും
2 മരുഭൂയാത്രയിൽ ഞാൻ തളരാതെൻ യേശുവുണ്ട്
വാഗ്ദത്ത നാട്ടിലെന്നെയെത്തിക്കും
ജീവ മന്നാ തരുമവൻ ജീവനീർ കുടിപ്പിക്കും
നീറിടുമെൻ മനസ്സിനു ശാന്തിയായ്;- എന്റെ വിശ്വസം...
3 വാഗ്ദത്തദേശത്തിന്റെ വാതിലിലെത്തും മുമ്പേ
കോട്ട കെട്ടും ദേശത്തിന്റെ ശക്തിയെ
ദൂതനെ മുന്നിൽ നിർത്തി കാഹളങ്ങൾ കൈയ്യിൽ
തന്നു കൂട്ടമായ് ഇടിച്ചിടും കോട്ടയെ;- എന്റെ വിശ്വസം...
4 തേജസിൽ വാസം ചെയ്യും നാഥനോടൊത്തു
വാഴാൻ പാരിടം വിട്ടു ഞാൻ പോകുമേ
പാർത്തലത്തിൽ കഷ്ടങ്ങളും പീഡനത്തിൻ
കാലങ്ങളും പാടെ മറന്നാന്ദത്താൽ വാഴുമേ;- എന്റെ വിശ്വസം...
5 അന്ത്യകാല സംഭങ്ങൾ ഭൂവിലെങ്ങും വ്യാപിക്കുമ്പോൾ
ആത്മാവിൽ ശക്തിയാലെ ജയമെടുക്കും
അധർമ്മത്തിൽ ശക്തികളിൽ അടിസ്ഥാനം തകർക്കുവാൻ
വചനമാം വാളേന്തി ജയമെടുക്കാം;- എന്റെ വിശ്വസം...