യഹോവേ നീ എന്നെ ശോധന ചെയ്തു
എൻ ഇരിപ്പും നിൽപ്പും നീ അറിയുന്നു(2)
എൻ ചിന്തനകൾ മുമ്പേ ഗ്രഹിക്കുന്നു
എൻ നടപ്പും കിടപ്പും നീയറിയുന്നു
1 എൻ നാവിൽ നീ അറിയാത്ത വാക്കുകളില്ല
എൻ വഴികളെല്ലാം നീ അറിയുന്നു(2)
നിന്നെ വിട്ടു ഞാൻ എവിടേക്കു പോകും
നിൻ സന്നിധി വിട്ടു ഞാൻ എവിടെയൊളിക്കും(2);- യഹോവ...
2 ആകാശ വിതാനത്തിൽ പറന്നുയർന്നാലും
ആഴിതൻ നടുവിൽ ഞാൻ ചരിച്ചാലും(2)
അവിടെല്ലാം നിൻ സന്നിധിയെൻ ഭാഗ്യം
അതുല്യമാം നിൻ കരം എന്നെ നടത്തും(2);- യഹോവ…