അണയാത്ത ഒരഗ്നിയായി കത്തുവാൻ
നിൻ അഗ്നിയെ പകരണമേ
വിളങ്ങിടുന്ന ഒരു ജ്യോതിസ്സായി മാറുവാൻ
നിൻ അഗ്നിയെ പകർന്നിടണേ (2)
മറ്റൊന്നിൽ സന്തോഷമില്ലാ മറ്റൊന്നിൽ ആനന്ദമില്ലാ
നിൻ സാന്നിധ്യം യേശുവേ...(2)
കുശവൻ കൈയ്യിൽ കളിമൺ പോലെ
മെനയ എന്നെ യേശുനാഥ
നിൻ സാന്നിധ്യം യേശുവേ (2)
(അണയാത്ത....)
ഉപയോഗിക്കണേ ഇനിയും എന്നെ ഉണർവ്വിനായി ഉപയോഗിക്കണേ
നിൻ സാന്നിധ്യം യേശുവേ....(2).
(അണയാത്ത....)