അരികില്‍ വരിക അനുഗ്രഹം ചൊരിക
അനവധി നന്മകള്‍ അനുദിനവും
ആദി മുതല്‍ക്കേ അറിഞ്ഞവന്‍ നീയേ
അന്ത്യം വരെയും അനുഗ്രഹിക്ക
വചനപ്പൊരുളിന്‍ തെളിനീരുറവ
ഹൃദയനിലങ്ങളില്‍ ഒഴുക്കണമേ
ഉഴുതുമറിക്കീ പാഴ്മരുഭൂമിയെ
ഫലമേകും നല്‍ നിലമായി (അരികില്‍ ..)
പടകില്‍ വരിക പ്രബോധനമേകി
അനുഗ്രഹനിറവിലെന്‍ കുറവറിയാന്‍
അന്ത്യത്തോളം അനുഗമിച്ചിടുവാന്‍
പകരുക ശക്തി അടിയാരില്‍ (അരികില്‍ ..)
സൌഖ്യം തരിക അടിപ്പിണരുകളാല്‍
വിശ്വാസത്താല്‍ അറിഞ്ഞിടുവാന്‍
അര്‍പ്പിത വഴിയില്‍ സാക്ഷികളായി
തിരുഹിതമെന്നും നിറവേറ്റാന്‍ (അരികില്‍ ..)